What to Expect When You are Expecting

|Malayalam
April 6, 2019|
What to Expect When You are Expecting

about

എന്‍റെ ഈ പുസ്തകത്തിന്‍റെ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുന്നതിൽ എനിക്ക് വലിയ ഉത്സാഹമുണ്ട്. ഗർഭാശയത്തിലുള്ള ഭ്രൂണത്തിന്‍റെ ആഴ്ചതോറുമുള്ള വളർച്ചയും കുഞ്ഞിന്‍റെ രൂപത്തിലുള്ള വളർച്ചയും തുടർച്ചയായ വികാസവും, നെഞ്ചിലെ നീറ്റലും, പ്രശ്നങ്ങൾക്കുള്ള ഉത്തരവും അറിയാനാഗ്രഹിക്കുന്ന കാര്യങ്ങൾക്കുള്ള ഉത്തരവും ഈ പുസ്തകത്തിലുണ്ട്.

ഗർഭകാലത്തിൽ ജോലിചെയ്യുക, ചർമ്മസംരക്ഷണം, നഖവും മുടിയും സംരക്ഷിക്കുക, ഗർഭകാലത്തെ ജീവിതരീതിയും സംഭോഗവും, നിങ്ങളുടെ സൗഹൃദം, സങ്കല്പങ്ങൾ എന്നിങ്ങനെ എല്ലാ വലിയതും ചെറിയതുമായ കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്തിട്ടുണ്ട്. നിങ്ങളുടെ ആഹാരത്തെപ്പറ്റിയുള്ള പ്രായോഗിക വർണ്ണനയുള്ള അദ്ധ്യായം നിങ്ങളുടെ കുഞ്ഞിന്‍റെയും പോഷണത്തിൽ മുഖ്യമായ പങ്കുവഹിക്കുന്നതാണ്.

ഗർഭം ധരിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരട്ടക്കുട്ടികൾ എന്നിവയെക്കുറിച്ച് ഒരു വലിയ അദ്ധ്യായം തന്നെ ഉണ്ട്. ഇതിനുപുറമെ അച്ഛനാകാൻ പോകുന്ന ആൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ഗർഭകാലത്തിൽ ഏർപ്പെടാവുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചും ചർച്ച ചെയ്തിട്ടുണ്ട്.

ഈ പുസ്തകം എഴുതുമ്പോൾ ഒരേ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു. അത് ഭാവി മാതാ—പിതാക്കൾ ഗർഭകാലത്ത് ചിന്താ കുഴപ്പത്തിൽപ്പെടാതെ സന്തോഷത്തോടെ ഇരിക്കണമെന്നതായിരുന്നു. ഇപ്പോഴും ഉദ്ദേശം അതുതന്നെയാണ്.

എന്നാൽ പുസ്തകത്തിന്‍റെ രൂപം മുമ്പിലത്തെക്കാളും വളരെ വിസ്തൃതമായിട്ടുണ്ട്.

എല്ലാ ഭാവി മാതാക്കളും ഈ പുസ്തകത്തിൻ മൂലം പൂർണ്ണലാഭം അടയുകയും കുഞ്ഞിന്‍റെ വളർച്ചയിൽ സന്തോഷിക്കുകയും ചെയ്യുമെന്നാണ് എന്‍റെ വിശ്വാസം. നിങ്ങൾക്കെല്ലാവർക്കും ആരോഗ്യപൂർണ്ണമായ ഗർഭാവസ്ഥ ഉണ്ടാവാൻ ആശംസിക്കുന്നു. നിങ്ങൾ ആദർശ മാതാ—പിതാക്കളായിത്തീരട്ടെ, ദൈവം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തിയാക്കട്ടെ.

Title:What to Expect When You are Expecting
Format:Kobo ebook
Published:April 6, 2019
Publisher:Diamond Pocket Books Pvt ltd.
Language:Malayalam
Appropriate for ages:All ages
ISBN - 13:9789352782093

Recently Viewed
|